Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Valiyazhkal Harbor

Alappuzha

വ​ലി​യ​ഴീ​ക്ക​ൽ ഹാ​ർ​ബ​റി​നു സ​മീ​പം ത​ല​യോ​ട്ടി ക​ണ്ടെ​ത്തി

ഹ​രി​പ്പാ​ട്: വ​ലി​യ​ഴീ​ക്ക​ൽ ഹാ​ർ​ബ​റി​നു സ​മീ​പം ക​ട​ൽ​ത്തീ​ര​ത്തെ ക​ല്ലു​ക​ൾ​ക്കി​ട​യി​ൽനി​ന്ന് ത​ല​യോ​ട്ടി​യു​ടെ ഭാ​ഗം ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ഇ​വി​ടെ ചൂ​ണ്ട​യി​ടു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളാ​ണ് ഇ​ത് ക​ണ്ട​ത്. തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ത് മ​നു​ഷ്യ ത​ല​യോ​ട്ടി ത​ന്നെ​യെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. 18നും 70​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ആ​ളു​ടേ​താ​ണി​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് എ​ടു​ത്തു. ഇ​ന്ന് ചീ​ഫ് ഡോ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി ഡി​എ​ൻ​എ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കും. കാ​ണാ​താ​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം.

Latest News

Corehub Up